മുംബൈയിലെ ബാന്ദ്ര ടെർമിനസ് സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർക്ക് പരുക്ക്

പരുക്കേറ്റവരെ ഭാഭ ആശുപത്രിയിലേക്ക് മാറ്റി
Nine people injured in stampede at Bandra Terminus station in Mumbai
മുംബൈയിലെ ബാന്ദ്ര ടെർമിനസ് സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർക്ക് പരുക്ക്
Updated on

മുംബൈ: മുബൈയിലെ ബാന്ദ്ര ടെർമിനസ് സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർക്ക് പരുക്കേറ്റു. ബാന്ദ്ര-ഗോരഖ്പൂർ എക്‌സ്പ്രസ് പുറപ്പെടുന്നതിന് മുന്നോടിയായി ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ പുലർച്ചെ 5.56നായിരുന്നു സംഭവം. പരുക്കേറ്റവരെ ഭാഭ ആശുപത്രിയിലേക്ക് മാറ്റി. ദീപാവലിക്ക് മുന്നോടിയായുള്ള ഉത്സവ തിരക്കാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു.

ഷബീർ അബ്ദുൾ റഹ്മാൻ (40), പരമേശ്വർ സുഖ്ദർ ഗുപ്ത (28), രവീന്ദ്ര ഹരിഹർ ചുമ (30), രാംസേവക് രവീന്ദ്ര പ്രസാദ് പ്രജാപതി (29), സഞ്ജയ് തിലക്രം കാങ്കേ (27), ദിവ്യാൻഷു യോഗേന്ദ്ര യാദവ് (18), മുഹമ്മദ് ഷെരീഫ് ഷെയ്ഖ് (25), ഇന്ദ്രജിത്ത് സഹാനി (19), നൂർ മുഹമ്മദ് ഷെയ്ഖ് (18). എന്നിവർക്കാണ് പരുക്കേറ്റത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com