
നെരൂൾ എൻ ബി കെ എസ് നോർക്ക ക്യാമ്പ് സംഘടിപ്പിക്കുന്നു
നെരൂൾ: ന്യൂ ബോംബെ കേരളീയ സമാജം നെരൂളിന്‍റെ ആഭിമുഖ്യത്തിൽ പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന ആരോഗ്യ- അപകട ഇൻഷുറൻസ്, ക്ഷേമ പദ്ധതികൾ, നോർക്ക ഐഡി കാർഡ്, പ്രവാസി രജിസ്ട്രേഷൻ ക്യാംപയിനുകൾ തുടങ്ങിയ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണം നൽകുന്നതിനായി ക്യാംപ് സംഘടിപ്പിക്കുന്നു. നെരൂൾ ഈസ്റ്റ് , സെക്ടർ-5, എൻ ബി കെ എസ് കോംപ്ലക്സിൽ ഒക്റ്റോബർ 16, 17 തിയതികളിലായി 5 മണി മുതൽ 10 മണി വരെയാണ് ക്യാംപ്.
നോർക്ക ഡെവലപ്മെന്‍റ് ഓഫിസർ എസ് റഫീഖ് ഉൾപ്പെടെയുള്ള നോർക്ക പ്രതിനിധികൾ പദ്ധതിയ ക്കുറിച്ച് വിശദീകരിക്കുകയും സംശയങ്ങൾക്ക് മറുപടി തരുകയും ചെയ്യും
അംഗങ്ങളുടെ സൗകര്യാർഥം സമയപരിധി കണക്കിലെടുത്ത് സമാജം ലാപ്ടോപ്പുകളും യുവതി യുവാക്കളുടെ സേവനങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. 2025 ഒക്ടോബർ 22 വരെയാണ് പദ്ധതിയിൽ അംഗമാകാൻ കഴിയുക. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ കൺവീനർ സെക്രട്ടറി
കെ.ടി.നായർ -9819727850, പ്രകാശ് കാട്ടാക്കട 9702433394