അജിത് പവാറിനോടുള്ള ആദരസൂചകമായി സുനേത്രയ്‌ക്കെതിരായ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ്

ബാരാമതിയില്‍ നിന്ന് എതിരില്ലാതെ നിയമസഭയിലേക്ക് സുനേത്രാ പവാര്‍

Congress withdraws candidate against Sunetra as a mark of respect to Ajit Pawar

സുനേത്രാ പവാര്‍

Updated on

മുംബൈ: ബാരാമതി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെതിരേ കോണ്‍ഗ്രസ് മത്സരിക്കില്ല. അജിത് പവാറിന്‍റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന ബാരാമതി നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ ഭാര്യ സുനേത്ര പവാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നതിന് കോണ്‍ഗ്രസ് മത്സരത്തില്‍നിന്ന് പിന്‍വാങ്ങണമെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ്പവാര്‍, വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയാ സുലെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ ആകാശ് മോറെയെ പാര്‍ട്ടി പിന്‍വലിച്ചത്.

അജിത് പവാറിനോടുള്ള ആദരസൂചകമായാണ് എതിരില്ലാതെ സുനേത്രയെ തിരഞ്ഞെടുക്കുന്നത്.നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എം.പി.സി.സി.) മേധാവി ഹര്‍ഷവര്‍ധന്‍ സപ്കല്‍ വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയുടെ പാരമ്പര്യവും എന്‍.സി.പി. നേതൃത്വം നടത്തിയ ആശയവിനിമയവും കണക്കിലെടുത്താണ് തീരുമാനമെന്നും സപ്കല്‍ പറഞ്ഞു.

ബാരാമതിയില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും സപ്കലുമായി ഫോണില്‍ സംസാരിച്ചിരുന്നു. കൂടാതെ സുനേത്ര പവാര്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും എം.പി.സി.സി. അധ്യക്ഷനെയും ബന്ധപ്പെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com