

രാമായണ യജ്ഞവും പ്രാര്‍ഥനയും
മുംബൈ: കര്‍ക്കടക രാമായണ മാസാചരണത്തോടനുബന്ധിച്ച് ഐരോളി അയ്യപ്പ ക്ഷേത്ര സന്നിധിയില്‍ ത്രിദിന വാല്മീകി രാമായണ ജ്ഞാന യജ്ഞവും പ്രാര്‍ഥനയും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കും.ഇന്ന് മുതല്‍ 19 ഞായറാഴ്ച വരെയാണ് ക്ഷേത്രത്തില്‍ വിപുലമായ രാമായണ പാരായണ യജ്ഞം ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത രാമായണ പ്രഭാഷകന്‍ ഒ എസ് സതീഷ് ആണ് യജ്ഞാചാര്യന്‍. യജ്ഞത്തില്‍ സഹാചാര്യയായി ഗീതാ നമ്പ്യാര്‍ പങ്കെടുക്കും.
ശനിയാഴ്ച വൈകുന്നേരം 7ന് ദീപാരാധനയും തുടര്‍ന്ന് 7.30 മുതല്‍ ഭജനയും കൂട്ടപ്രാര്‍ഥനയും ഉണ്ടായിരിക്കും. ഇതിനുശേഷം ഭക്തര്‍ക്കായി അന്നദാനവും ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :9820232687