കേരളപ്പിറവി ക്വിസ് മത്സരം സംഘടിപ്പിച്ചു

രഞ്ജിത് നായര്‍ അധ്യക്ഷത വഹിച്ചു

A Keralapiravi quiz competition was organized.

കേരളപ്പിറവി ക്വിസ് മത്സരം സംഘടിപ്പിച്ചു

Updated on: 

നാസിക്: കേരള സേവാ സമിതിയും മലയാളം മിഷന്‍ നാസിക് മേഖലയും സംയുക്തമായി കേരളപ്പിറവി ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രവാസലോകത്ത് പുതുതലമുറയ്ക്ക് കേരളത്തിന്റെ ഭാഷയും സംസ്‌കാരവും പൈതൃകവും പരിചയപ്പെടുത്താനും അവരില്‍ നാടിനെക്കുറിച്ചുള്ള അറിവും അഭിമാനവും വളര്‍ത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

കേരള സേവാ സമിതി പ്രസിഡന്റ് രഞ്ജിത്ത് നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജി. എം. നായര്‍ സ്വാഗതം പറഞ്ഞു. എസ്. കെ. നായര്‍ മുഖ്യാതിഥിയായും പി. കെ. ജി. പണിക്കര്‍ വിശിഷ്ടാതിഥിയായും പങ്കെടുത്തു. മലയാളം മിഷന്‍ പ്രസിഡന്റ് ജയ കുറുപ്പ്, കോര്‍ഡിനേറ്റര്‍ ബാബുക്കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലയാളം മിഷന്‍ സെക്രട്ടറി വിനീത പിള്ള നന്ദി രേഖപ്പെടുത്തി.

വാശിയേറിയ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ധ്വനി ദീപു ഒന്നാം സ്ഥാനവും അമേയ ദീപു രണ്ടാം സ്ഥാനവും ഋധാന്‍ഷ് മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ ഇവാന്‍ ജോഷി ഒന്നാം സ്ഥാനവും അദ്വൈത് നായര്‍ രണ്ടാം സ്ഥാനവും നിരഞ്ജന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കലും പായസവിതരണവും നടത്തി.