തിരുവനന്തപുരം സ്വദേശികളായ മലയാളി ദമ്പതികൾ നാഗ്പൂരിൽ മരിച്ച നിലയിൽ

ഫ്രൂട്ടിയിൽ വിഷം കലർത്തി കുടിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്
A Malayali couple from Thiruvananthapuram was found dead in Nagpur
റിജു വിജയൻ(42) ഭാര്യ പ്രിയ നായർ (37)
Updated on

മുംബൈ: തിരുവനന്തപുരം സ്വദേശികളായ മലയാളി ദമ്പതികളെ നാഗ്പൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസം മുൻപാണ് തിരുവനന്തപുരം ചിറയിൻകീഴ് നെടുമ്പറമ്പ് പട്ടുകോണം റിജു വിജയൻ(42)ഭാര്യ ആലുവ സ്വദേശി പ്രിയ നായർ (37) എന്നിവരെ ഗജാനൻ നഗറിലെ വാടകവീട്ടിലാണ് വിഷം ഉള്ളിൽച്ചെന്നു മരിച്ചനിലയിൽ കണ്ടെത്തിയത്. ഫ്രൂട്ടിയിൽ വിഷം കലർത്തി കുടിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

പ്രിയ കാൻസർ രോഗിയായി രുന്നെന്നും ചികിത്സയ്ക്ക് പല രിൽ നിന്നുമായി കടം വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതെ വന്നതാണ് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു. അച്ഛനെയും അമ്മയെയും അനക്കമില്ലാതെ കണ്ടെത്തിയ തിനെത്തുടർന്ന് മകളാണ് അയൽക്കാരെ വിവരം അറിയിച്ചത്. അവർ പൊലീസിനെ വിളിക്കുകയായിരുന്നു.

പെയ്ന്റിങ് ജോലി കരാറെടുത്തു ചെയ്തിരുന്ന റിജുവും കുടുംബവും 3 മാസം മുൻപാണ് നാഗ്‌പുരിൽ താ മസമാക്കിയത്. പ്രിയ ആലുവ അടുവാത്തുരുത്ത് വെളിയത്തു നാട് തെക്കേപ്പറമ്പ് കുടുംബാംഗമാണ്. അതേസമയം നാട്ടിൽ നിന്നും ഇന്ന് എത്തിയ ബന്ധുക്കളുടെ സാന്നിധ്യത്തിൽ നാഗ്പുരിൽ ഇന്നു സംസ്കാരം നടത്തും. മക്കൾ: വൈഗ (13), വൈഷ്‌ണവി (11)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com