വസായ്‌ താമസിക്കുന്ന മലയാളിയായ മുതിർന്ന പൗരനെ കാണ്മാനില്ല

ചില സമയത്ത് ഓർമ്മ കുറവ്‌ ഉള്ളതായും ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നതായും കുടുംബം അറിയിച്ചു
ജോയ് വർഗീസ് മാത്യു(85)
ജോയ് വർഗീസ് മാത്യു(85)
Updated on

മുംബൈ: വസായ്‌ താമസിക്കുന്ന ജോയ് വർഗീസ് മാത്യു(85)വിനെ ഒക്ടോബർ 5 മുതൽ കാണ്മാനില്ല. വസായിൽ കുടുംബത്തോടൊപ്പം സായ് നഗറിൽ താമസിച്ചു വരികയായിരുന്ന ജോയ് മാത്യു അന്നേ ദിവസം ഉച്ചയ്ക്ക് പുറത്തേക്ക് ഇറങ്ങിയതാണ്. പിന്നീട് തിരിച്ച് വന്നില്ല.

ചില സമയത്ത് ഓർമ്മ കുറവ്‌ ഉള്ളതായും ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നതായും കുടുംബം അറിയിച്ചു. കാണാതാകുമ്പോൾ ഇളം നീല ടി ഷർട്ടാണ് ധരിച്ചിരുന്നതെന്ന് മകനായ റിച്ചാർഡ് പറഞ്ഞു. കേരളത്തിൽ ആലപ്പുഴയാണ് സ്വദേശം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക

Ph:7738519228

8689812222

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com