

ട്രോംബേ ടൗണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഗാനാര്‍ച്ചന നടത്തി
മുംബൈ: അന്തരിച്ച പ്രിയ ഗായകര്‍ പി. ജയചന്ദ്രന്‍, എസ്. ജാനകി എന്നിവര്‍ക്കായി ട്രോംബേ ടൗണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഗാനാര്‍ച്ചനയില്‍ ജയചന്ദ്രനും ജാനകിയമ്മയും പാടിയ ജനപ്രിയ ഗാനങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു.
ദേവിക, വിഷ്ണു, അദിതി, സുധീര്‍, വീണ, നിരഞ്ജന്‍ എന്നിവരാണ് ഈ ഗാനങ്ങള്‍ ആലപിച്ചത്. തുടര്‍ന്ന് വിമല്‍നാഥ്, ജ്യോത്സ്ന, പ്രദീപ്, ദിവ്യ, ഹരിമോഹന്‍, നീതു എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ചലച്ചിത്ര ഗാനങ്ങളുടെ മെഡ്‌ലിയോടെ അനുസ്മരണ ഗാനാര്‍ച്ചന സമാപിച്ചു. രതീഷ് എന്നിവരാണ്.
ക്ലബ്ബ് പ്രസിഡന്റ് ജില്‍ജു രതീഷ്, ജോയിന്‍റ് സെക്രട്ടറി വിനോദ് ദിവാസന്‍ എന്നിവര്‍ അനുസ്മരണ ചടങ്ങില്‍ പ്രസംഗിച്ചു.