ഛത്രപതി ശിവജിയുടെ തകര്‍ന്നു വീണ പ്രതിമയ്ക്കു പകരം പുതിയതു സ്ഥാപിച്ചു

91 അടി ഉയരമുള്ള പ്രതിമയാണ് പുതിയതായി സ്ഥാപിച്ചിരിക്കുന്നത്
A new statue of Chhatrapati Shivaji Maharaj was installed to replace the collapsed statue.

ഛത്രപതി ശിവജിയുടെ തകര്‍ന്നു വീണ പ്രതിമയ്ക്കു പകരം പുതിയതു സ്ഥാപിച്ചു

Updated on

മുംബൈ: സിന്ധുദുര്‍ഗിലെ കോട്ടയില്‍ ഛത്രപതി ശിവജി മഹാരാജിന്‍റെ തകര്‍ന്നു വീണ പ്രതിമയ്ക്കു പകരം അതേ സ്ഥാനത്തു പുതിയ പ്രതിമ സ്ഥാപിച്ചു. 91 അടി ഉയരമുള്ള പ്രതിമയാണിത്. 31.7 കോടി രൂപയാണ് നിര്‍മാണച്ചെലവ്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി നാരായണ്‍ റാണെ, മന്ത്രിമാരായ ശിവേന്ദ്ര രാജെ ഭോസലെ, നിതേഷ് റാണെ എന്നിവര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്തു.

സിന്ധുദുര്‍ഗിലെ കോട്ടയില്‍ 2023 ഡിസംബര്‍ 4നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത 35 അടി ഉയരമുള്ള ശിവാജി പ്രതിമ കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 26നാണു ശക്തമായ കാറ്റില്‍ തകര്‍ന്നുവീണത്.

സ്ഥാപിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പേ പ്രതിമ തകര്‍ന്നുവീണതു വലിയ രാഷ്ട്രീയ വിവാദമായിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ മാപ്പ് പറഞ്ഞിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com