പുനെയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ഐടി എൻജിനീ‍യർ

യുവതിയെ പീഡിപ്പിച്ചത് കാമുകനും സുഹൃത്തുക്കളും

A young IT engineer was gang-raped in Pune.

യുവതിയെ പീഡിപ്പിച്ചത് കാമുകനും സുഹൃത്തുക്കളും

Representative Image
Updated on

പുനെ: ഐ.ടി എന്‍ജിനീയറായ യുവതിയെ പ്രണയം നടിച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയും തട്ടിയെടുത്തു. കര്‍ണാടക സ്വദേശിനിയായ യുവതിയാണ് ക്രൂരപീഡനത്തിനിരയായത്.

യുവതിയുമായി ഫെയ്സ്ബുക്കുവഴി പരിചയപ്പെട്ട തമിം ഹര്‍ഷല്ല ഖാനാണ് പ്രതി. കാന്തിവലിയിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ആയിരുന്നു പീഡനം. തുടര്‍ന്ന് കാറില്‍ വച്ച് ഇയാളുടെ സുഹൃത്തുക്കളും യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com