താനെയിൽ ജനറൽ സ്റ്റോറിൽ നിന്ന് 6000 രൂപ കബളിപ്പിച്ച് യുവാവ് കടന്നു

കുറച്ച് സമയത്തേക്ക് ഓർമ്മ നഷ്ട്ടപെട്ടതായും ആകെ ഒരു അസ്വസ്ഥത അനുഭവപ്പെട്ടതായും ഇവർ പറയുന്നു
താനെയിൽ ജനറൽ സ്റ്റോറിൽ നിന്ന് 6000 രൂപ കബളിപ്പിച്ച് യുവാവ് കടന്നു

താനെ: താനെ വാഗ്ലെ എസ്റ്റേറ്റ് ശാന്തി നഗറിൽ ജനറൽ സ്റ്റോറിൽ നിന്നും 6000 രൂപ കബളിപ്പിച്ച് യുവാവ് കടന്നുകളഞ്ഞു. ജനറൽ സ്റ്റോർ നടത്തുന്ന മലയാളിയായ മുതിർന്ന വനിതയാണ്(62) ഇന്നലെ 6000 രൂപയുടെ തട്ടിപ്പിന് ഇരയായത്. "ഉച്ചയ്ക്ക് 12.30 ന് കടയിൽ ഏകദേശം 45 വയസ് പ്രായം ഉള്ള ഒരാൾ വരികയും കടയുടെ എതിർവശത്തുള്ള ജ്വല്ലറിയിലേക്ക് സ്വർണം കഴുകാനുള്ള കെമിക്കലുമായി വന്നതാണെന്നും പറഞ്ഞു. പക്ഷേ ആ കട അവധി ആയതിനാൽ അത് താങ്കളെ ഏൽപ്പിക്കാൻ ജ്വല്ലറി ഉടമ പറഞ്ഞതായുമാണ് അയാൾ തന്നെ പറഞ്ഞു വിശ്വസിപ്പിച്ചതെന്നും " കായംകുളം സ്വദേശിനിയായ മലയാളി മുതിർന്ന വനിത പറഞ്ഞു. ശേഷം ജ്വല്ലറി ഉടമയാണെന്ന് പറഞ്ഞ് അയാൾ ഫോണിൽ ഒരാളുമായി സംസാരിപ്പിക്കുകയും ചെയ്തതായും പറഞ്ഞു.

തുകയായ 6000 രൂപ കടയിൽ ഉള്ള ആൾക്ക് കൊടുക്കാനും താൻ അവിടെ വരുമ്പോൾ തരുന്നതായിരിക്കുമെന്നും ഫോണിൽ കൂടി 'വ്യാജ കടയുടമ' പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. പിന്നീടാണ് കുറച്ച് മിനിറ്റുകൾക്ക് ശേഷം തന്റെ കയ്യിൽ നിന്നും തന്ത്രപൂർവ്വം പണം കൈക്കലാക്കിയാണ് അജ്ഞാതൻ സ്ഥലം വിട്ടതെന്ന് മനസ്സിലാക്കിയത്.

കുറച്ച് സമയത്തേക്ക് ഓർമ്മ നഷ്ട്ടപെട്ടതായും ആകെ ഒരു അസ്വസ്ഥത അനുഭവപ്പെട്ടതായും ഇവർ പറയുന്നു. സംഭവത്തിന്‌ ശേഷം താനെ ശ്രീനഗർ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം പ്രദേശത്ത് മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായതായാണ് ലഭിക്കുന്ന വിവരം. നിരവധി മലയാളികൾ ഉൾപ്പെടെ ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഇതിനെതിരെ നാം തന്നെ ജാഗരൂകേണ്ടതാണെന്നും പ്രദേശവാസിയും വ്യവസായിയുമായ ഷെജിത്ത് ടി കെ പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.