വയലാര്‍ സ്മൃതി സംഘടിപ്പിച്ചു

കെ.എ. കുറുപ്പ് അധ്യക്ഷത വഹിച്ചു

Vayalar Smriti organized

എം.ജി. അരുണ്‍

Updated on

മുംബൈ:ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ സാഹിത്യ ചര്‍ച്ച വേദിയായ അക്ഷര സന്ധ്യയില്‍ വയലാര്‍ സ്മൃതി സംഘടിപ്പിച്ചു. മലയാളത്തിന്‍റെ അനശ്വരനായ കവിയും ഗാനരചയിതാവുമായ വയലാറിന്‍റെ അന്‍പതുവര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കിട്ടു കൊണ്ട് ഇന്ത്യ ടുഡേ മാനേജിംഗ് എഡിറ്റര്‍ എം.ജി. അരുണ്‍ ആമുഖ പ്രഭാഷണം നടത്തി.

വയലാറിന്‍റെ ജീവിതവും കാവ്യഭാവവും, മനുഷ്യസ്‌നേഹവും വിപ്ലവധ്വനിയുമെല്ലാം അരുണ്‍ ആഴത്തില്‍ വിശകലനം ചെയ്തു.

പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ പി.ആര്‍. സഞ്ജയ് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. വ്യക്തിജീവിതത്തിലും സാമൂഹികബോധത്തിലും വയലാര്‍ കവിതകള്‍ വരുത്തിയ ആഴമുള്ള സ്വാധീനങ്ങള്‍ അദ്ദേഹം ഹൃദയഹാരിയായി പങ്കുവെച്ചു.

വൈഷ്ണവി, ശ്യാംലാല്‍ എന്നിവര്‍ വയലാര്‍ കവിതകള്‍ മനോഹരമായി അവതരിപ്പിച്ചു. സമാജത്തിന്‍റെ മോഹിനിയാട്ടം ടീച്ചര്‍ കലാമണ്ഡലം രാജലക്ഷ്മിയും വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധേയമായി സമാജത്തിന്‍റെ പാട്ടരങ്ങ് ഗ്രൂപ്പിലെ അംഗങ്ങള്‍ വയലാര്‍ ഗാനങ്ങള്‍ ആലപിച്ച് വേദിയെ സംഗീതമയമാക്കി.സമാജം പ്രസിഡന്‍റ് കെ.എ കുറുപ്പ് അധ്യക്ഷത വഹിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com