
മുംബൈ: മിനിസ്ക്രീൻ അഭിനേതാവും മോഡലും കാസ്റ്റിംഗ് കോർഡിനേറ്ററുമായ ആദിത്യ സിംഗ് രജ്‌പുത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് അന്ധേരിയിലെ വീട്ടിലെ ശുചിമുറിയിൽ വീണു കിടക്കുകയായിരുന്നു ആദിത്യ. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
സുഹൃത്തും സെക്യൂരിറ്റി ജീവനക്കാരനും ചേർന്നാണ് ആദിത്യയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. മയക്കു മരുന്നിന്‍റെ അമിതോപയോഗമാണ് മരണകാരണമെന്ന മട്ടിലുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. സിനിമാ ലോകവുമായി നല്ല ബന്ധമുള്ള ആദിത്യ നിരവധി ബ്രാൻഡുകൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.
ക്രാന്തിവീർ, മൈനേ ഗാന്ധി കോ നഹിൻ മാര തുടങ്ങിയ ചിത്രങ്ങളിലും 300-ഓളം പരസ്യങ്ങളിലും അഭിനയിച്ചിട്ടുളഅള ആദിത്യ റിയാലിറ്റി ഷോകളികളിലും ലവ്, ആഷിക്വി, കോഡ് റെഡ്, ആവാസ് സീസൺ 9, ബാഡ് ബോയ് സീസൺ 4, തുടങ്ങിയ ടിവി സീരിയലുകളിലും സജീവമായിരുന്നു.