സിജെപി പ്രക്ഷോഭം: യുവാക്കൾക്ക് സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്ത് ആദിത്യ താക്കറെ

കേസെടുക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

Aaditya Thackeray offers free legal aid to students and youth

ആദിത്യ താക്കറെ

Updated on

മുംബൈ: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ എഫ്‌ഐആറും കരുതല്‍ തടങ്കല്‍ നോട്ടീസുകളും നേരിടുന്ന വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്ത് ശിവസേന നേതാവ് ആദിത്യ താക്കറെ. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് ഭരണകൂടവും പൊലീസും അന്യായമായി ലക്ഷ്യമിടുന്നവര്‍ക്കായി പാര്‍ട്ടി സൗജന്യ നിയമസഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

നിയമസഹായം ആവശ്യമുള്ളവര്‍ legalcell.ssubt@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് സോഷ്യല്‍ മീഡിയലൂടെ അദ്ദേഹം വ്യക്തമാക്കി.

നീറ്റ് ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ആദിത്യ താക്കറെ, അനീതിക്കെതിരെ പോരാടുന്നവര്‍ക്കൊപ്പം തന്‍റെ പാര്‍ട്ടി ഉറച്ചുനില്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അതിനിടെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി.

logo
Metro Vaartha
www.metrovaartha.com