ജനങ്ങൾ വോട്ട് ചെയ്തത് ഏകാധിപത്യത്തിനും വിഭജന രാഷ്ട്രീയത്തിനുമെതിരെ: ആദിത്യ താക്കറെ

ജനാധിപത്യ മൂല്യങ്ങളും ഭരണ ഘടനയും ഉയർത്തിപ്പിടിക്കുന്ന തിലുള്ള സഖ്യത്തിന്റെ പ്രതിബ ദ്ധതയെക്കുറിച്ചും കുറിപ്പിലുണ്ട്
ജനങ്ങൾ വോട്ട് ചെയ്തത് ഏകാധിപത്യത്തിനും വിഭജന രാഷ്ട്രീയത്തിനുമെതിരെ: ആദിത്യ താക്കറെ

മുംബൈ: പ്രതിപക്ഷ നേതാവായതിൽ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് ആദിത്യ താക്കറെ. ഇന്ത്യാ സഖ്യം പ്രതിപക്ഷമെന്ന നിലയിൽ ഫലപ്രദമായ പങ്ക് വഹിക്കു ന്നുണ്ടെന്നും വ്യക്തമാക്കി.

ഏകാധിപത്യത്തിനും വിദ്വേഷ ത്തിന്റെ വിഭജനരാഷ്ട്രീയത്തിനും എതിരെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. അവരുടെ പ്രതീക്ഷയാണ് രാഹുലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ജനാധിപത്യ മൂല്യങ്ങളും ഭരണ ഘടനയും ഉയർത്തിപ്പിടിക്കുന്ന തിലുള്ള സഖ്യത്തിന്റെ പ്രതിബ ദ്ധതയെക്കുറിച്ചും കുറിപ്പിലുണ്ട്.

ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി എത്തിയതോടെ ശബ്ദമില്ലാത്ത വരുടെ ശബ്ദ‌വും ഇനി പാർലമെന്റിൽ മുഴങ്ങുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവും മുൻമന്ത്രിയുമായ ആദിത്യ താക്കറെ പറഞ്ഞു.

Trending

No stories found.

Latest News

No stories found.