

ആമിർ ഖാൻ, ഗൗരി സ്പ്രാട്ട്
മുംബൈ: നടന്‍ ആമിര്‍ ഖാന്‍റെ വിവാഹം ഞായറാഴ്ച ബാന്ദ്രയിലെ വസതിയില്‍ നടക്കും. വീട്ടില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയാകും തന്‍റെയും ഗൗരി സ്പ്രാട്ടിന്‍റെയും വിവാഹമെന്ന് ആമിര്‍ വ്യക്തമാക്കി. രാജ്കുമാര്‍ ഹിരാനിയുടെ 'പ്രീതം ആന്‍ഡ് പെഡ്രോ' എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിവാഹവിശേഷം പങ്കുവച്ചത്. അമീറിന്‍റെ മൂന്നാം വിവാഹമാണിത്. തൊട്ടടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 150 പേരെയാണ് വിവാഹത്തിനായി ക്ഷണിച്ചിരിക്കുന്നത്.
ആമിറും ഗൗരിയും ഇരുവരും ഒരു വര്‍ഷത്തിലേറെയായി ഒരുമിച്ചാണ് താമസിക്കുന്നത്. മുംബൈയിലെ പുതിയ വീട്ടിലേക്ക് ഗൗരിയുമൊത്ത് അമിര്‍ ഖാന്‍ താമസം മാറ്റിയിരുന്നു.
തന്‍റെ അറുപതാം ജന്മദിനത്തിലായിരുന്നു അമിര്‍ ഖാന്‍ പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വര്‍ഷമായി പരിചയമുണ്ടെന്നും ഒന്നര വര്‍ഷമായി പ്രണയത്തിലാണെന്നുമാണ് പിറന്നാളിന് വ്യക്തമാക്കിയത്. ഗൗരിയുടെയും രണ്ടാം വിവാഹമാണ്