

അബു സലേം
മുംബൈ: 1993-ലെ ബോംബ് സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട അധോലോകസംഘാംഗം അബു സലേം അന്താരാഷ്ട്ര കുറ്റവാളിയാണെന്നും രണ്ടുദിവസത്തെ അടിയന്തര പരോള്‍മാത്രമേ അനുവദിക്കൂ എന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ചൊവ്വാഴ്ച ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
മൂത്തസഹോദരന്‍ മരിച്ചതിനെ തുടര്‍ന്ന് അബു സലേം 14 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് അകമ്പടിയോടെ രണ്ട് ദിവസത്തെ പരോള്‍ നല്‍കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.അതിന്‍റെ ചെലവ് സ്വയം വഹിക്കണം.കേസില്‍ അടുത്തയാഴ്ച വാദം തുടരും.