

എസി ലോക്കല്‍ ട്രെയിനുകൾ
മുംബൈ: മധ്യറെയില്‍വേയുടെ ഹാര്‍ബര്‍ ലൈനില്‍ എസി ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ജനുവരി 26 മുതല്‍ പുനരാരംഭിക്കും. സിഎസ്എംടി പന്‍വേല്‍ റൂട്ടിലാണ് എസി ലോക്കലുകള്‍ സര്‍വീസ് നടത്തുക. മറ്റ് ലൈനുകളില്‍ നേരത്തെ തന്നെ എസി സര്‍വീസുകള്‍ നടത്തുന്നുണ്ട്.
തിങ്കള്‍ മുതല്‍ ശനി വരെ ദിവസവും 14 സര്‍വീസുകള്‍ ഉണ്ടായിരിക്കും. 2021-ല്‍ ഹാര്‍ബര്‍ ലൈനില്‍ ആരംഭിച്ച എസി ലോക്കല്‍ സര്‍വീസുകള്‍, യാത്രക്കാരുടെ കുറവ് കാരണം പിന്നീട് പിന്‍വലിച്ചിരുന്നു.
പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം, പന്‍വേലില്‍ നിന്ന് സിഎസ്എംടിയിലേക്കുള്ള അവസാന എസി ലോക്കല്‍ വൈകുന്നേരം 6.37-ന്, സിഎസ്എംടിയില്‍ നിന്ന് പന്‍വേലിലേക്കുള്ള അവസാന സര്‍വീസ് രാത്രി 8-ന് പുറപ്പെടും.