മുംബൈയിൽ നിർമാണത്തിലിരുന്ന മെട്രൊ തൂണ് തകർന്ന് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

സിമന്‍റ് സ്ലാബ് ഇളകി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു
Accident as metro pillar under construction collapses in Mumbai

മുംബൈയിൽ നിർമാണത്തിലിരുന്ന മെട്രൊ തൂണ് തകർന്ന് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

Updated on

മുംബൈ: മുംബൈ മുളുണ്ടിൽ നിർമാണത്തിലിരിക്കുന്ന മെട്രൊ തൂണിന്‍റെ ഭാഗം തകർന്ന് വീണ് ഒരാൾ മരിച്ചു. അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ എൽബിഎസ് റോഡിലെ ജോൺസൺ ആന്‍റ് ജോൺസൺ ഫാക്‌ടറിക്ക് മുന്നിലാണ് അപകടമുണ്ടായത്. രംദാൻ യാദവ് എന്നയാളാണ് മരിച്ചത്. പരുക്കേറ്റവരിൽ ഒരാലുടെ നില ഗുരുതരമാണ്. മെട്രൊ ലൈൻ 4ന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കിടെ സിമന്‍റ് സ്ലാബ് ഇളകി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കും സ്കോഡ കാറിനും മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഓട്ടോയും സ്കോഡയും പൂർണമായും തകർ‌ന്നു.

പരുക്കേറ്റവരേ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

നിർമാണ ചുമതലയുള്ള മുംബൈ മെട്രൊപൊളിറ്റൻ റിജീയൻ ഡെവലപ്മെന്‍റ് അതോറിറ്റി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണ്. പരുക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടകാരണം പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com