ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി അപകടം: രണ്ടു വിദ്യാർഥികൾ മരിച്ചു, 3 പേർക്ക് പരുക്ക് | Video

വിജനമായ റോഡിലൂടെ സാഹസികമായി കാർ ഓടിക്കുന്ന രീതി കണ്ട് പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്
Accident on way home from birthday celebration 2 students killed 3 injured in nagpur
അപകടത്തിനു മുൻപുള്ള ദൃശ്യം| അപകടത്തിൽ തകർന്ന കാർ

നാഗ്പൂർ: നാഗ്പൂരിൽ റോഡപകടത്തിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടു. 3പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം പുലർച്ചെ 3 മണിക്കാണ് സാവോനർ-നാഗ്പൂർ റോഡിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടത്. അവരിൽ ഒരാളുടെ ജന്മദിനം ആഘോഷിച്ചതിന് ശേഷം അഞ്ച് സുഹൃത്തുക്കൾ തിരിച്ചു വീടുകളിലേക്ക് പോകുന്ന വഴിയിലാണ് അപകടം നടന്നത്. അപകടത്തിൽ പരികേറ്റ മൂന്ന് പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

വിക്രം ഗഡെ (20), ആദിത്യ പുണ്യപ്വാർ (19) എന്നിവരാണ് മരിച്ചത്, ജയ് ഭോംഗഡെ (19), സുജൽ മൻവാട്കർ (19), സുജൽ ചവാൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരും വ്യത്യസ്ത കോളേജുകളിൽ പഠിച്ചിരുന്നതെന്നാണ് വിവരം. കൊറാടിയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന ജയിന്റെ അച്ഛൻ സഞ്ജയുടേതാണ് കാർ എന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

പ്രാഥമിക വിവരമനുസരിച്ച്, ജയ് ആണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. ജയ് മുംബൈയിൽ പഠിക്കുകയായിരുന്നു, അവധിക്കാലം ആഘോഷിക്കാൻ നഗരത്തിൽ എത്തിയതായിരുന്നു. ഗേഡ് തന്റെ ജന്മദിന പാർട്ടി ഒരു ഹോട്ടലിൽ സംഘടിപ്പിച്ചു. നാഗ്പൂരിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയായ ഗഡെ, ഗഡ്ചിരോളിയിലെ ഒരു കർഷകന്റെ മകനാണ്.

അതേസമയം അപകടത്തിൽ പെട്ട ഒരാളുടെ സെൽഫോണിൽ നിന്ന് എടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. വിജനമായ റോഡിലൂടെ സാഹസികമായി കാർ ഓടിക്കുന്ന രീതി കണ്ട് പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

Trending

No stories found.

Latest News

No stories found.