നടൻ മധുവിന്‍റെ നവതി ആഘോഷിച്ചു

നവതി മുംബൈ നഗരത്തിൽ ആഘോഷിക്കുന്നതിന് സർവ്വ മംഗളങ്ങളും ആശീർവ്വാദങ്ങളും നേർന്നുള്ള മധുവിന്റെ വിഡിയോ സന്ദേശം പ്രദർശിപ്പിച്ചു
നടൻ മധുവിന്‍റെ നവതി ആഘോഷിച്ചു

മുംബൈ:നടൻ മധുവിന്‍റെ നവതി ആഘോഷം മുംബൈയിൽ മുളുണ്ട് മഹാകവി കാളിദാസ് നാട്യമന്ദിറിൽ വർണ്ണശബളമായ കലാപരിപാടി കളോടെ ആഘോഷിച്ചു.

ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ബോംബെ കേരളീയ സമാജം പ്രസിഡന്റും, പ്രമുഖ സാമൂഹ്യ പ്രവർത്തകനും വ്യവസായിയു മായ ഡോ. എസ്. രാജശേഖരൻ നായർ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.മലയാളം ഫിലിം & ടെലിവിഷൻ ചേoബർ ഓഫ് കോമേഴ്‌സ് (രജി.) (എം. എഫ്. ടി. സി.)തിരുവനന്തപുരം & മുംബൈ യുടെ ആഭിമുഖ്യത്തിൽ മുംബൈയിലെ പ്രമുഖ സാംസ്കാരിക സംഘടനകൾ ഒപ്പം ചേർന്ന് നടത്തിയ പരിപാടിയിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. അഡ്വ രാജ്കുമാർ അധ്യക്ഷത വഹിച്ചു.

ലയൺ കുമാരൻ നായർ,ഡി. ആർ. ഐ. ഓഫീസർ ശൈലേഷ് വാസവൻ നായർ, ലോക പ്രശസ്ത ബിസി നസ് ട്രെയിനർ ഗുരുവും, ഗുരു ഗോപിനാഥിന്‍റെ ശിഷ്യനും നർത്ത കനുമായ ഡോ. സജീവ്കുമാർ നായർ, സാഹിത്യകാരനും സാമൂഹ്യ പ്രവർത്തകനുമായ ബാബു മാത്യു, മുംബൈയിലെ മുതിർന്ന സാഹിത്യകാരൻ എരുമക്കുഴി കൊച്ചുകുഞ്ഞു പിള്ള, മികച്ച ചലച്ചിത്ര സംവിധാ യകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മുരളി മാട്ടുമ്മൽ( എം. എഫ്. ടി സി. ഡയറക്ടർ കൂടിയാണ്), നിർമ്മാ താവ് വിനോദ് ഉണ്ണിത്താൻ,കഥകളി ആർട്ടിസ്റ്റ് ആയ താരാവർമ്മ, നാടകനടനും സംവിധായക നുമായശ്രീ രാജേന്ദ്രൻ പടിയൂർ,അക്ബർ ട്രാവൽസ് ഓഫ് ഇൻഡ്യയെ പ്രതിനിധീകരിച്ച് ഹരികുമാർ, മലനാട് എജ്യൂക്കേഷണൽ ആൻഡ് വെൽഫെയർ അസോസിയേഷൻ(മേവ)ജനറൽ സെക്രട്ടറി ശ്രീകാന്ത് നായർ, എന്നിവർ അണിനിരന്ന സാംസ് കാരിക സമ്മേളനത്തിൽ മലയാളഭൂമി ശശിധരൻ നായർ സ്വാഗതം പറഞ്ഞു.ചടങ്ങിൽവിശിഷ്ടാഥിതികൾക്ക് പൊന്നാടയും മെമെന്റൊയും നൽകി ആദരിച്ചു.

നവതി മുംബൈ നഗരത്തിൽ ആഘോഷിക്കുന്നതിന് സർവ്വ മംഗളങ്ങളും ആശീർവ്വാദങ്ങളും നേർന്നുള്ള മധുവിന്റെ വിഡിയോ സന്ദേശം പ്രദർശിപ്പിച്ചു.

ശ്രീമതി മിനി വേണുഗോപാൽ (എം. എഫ്. ടി. സി. ഫൈനാൻസ് ഡയറക്ടർ), ശ്രീമതി രേവതി രാധാകൃഷ്ണൻ എന്നിവർ അവതാരകരായിരുന്നു.

ശ്രീ മധുവിന്റെ " ചെമ്മീൻ " എന്ന ചിത്രത്തിലെ പ്രകടനത്തെ അധികരിച്ച് " മാനസ മൈനേ വരൂ " ചെണ്ട എന്ന ചിത്രത്തിലെ പ്രകടനത്തെ അവലംബിച്ച് മറ്റൊരു നൃത്താവിഷ്കാരവും ഡോ. സജീവ്കുമാർ നായർ നടത്തി.

കല്യാൺ അർദ്ധനാരീശ്വര നൃത്ത കലാലയത്തിന്റെ ശ്രീ ശശികുമാർ ശ്രീമതി ശാന്തിനി ശശികുമാർ എന്നിവരുടെ ശിഷ്യർ ഭാരതനാട്യം, കുമാരി പൂജ സന്തോഷ് നായരു ടെ ഗാനം,സംഗീത സംവിധായകൻ വേണുഗോ പാൽ നയിച്ച പുണെ ശ്രീരാഗം ഓർക്കസ്ട്രയുടെ വിവിധ ഭാഷാ ഗാനമേള എന്നിവയാൽ സമ്പന്ന മായിരുന്നു മലയാള ചലച്ചിത്ര കാരണവരുടെ തൊണ്ണൂറാം പിറന്നാൾ ആഘോഷം.

പരിപാടിയുടെ സാങ്കേതിക മികവിന് സൂരജ് രാജ്‌കുമാർ നായർ (സൗണ്ട് എഞ്ചിനീയർ) സുജയ് രാജ്‌കുമാർ നായർ (ഡയറക്ടർ, സിനിമാട്ടോഗ്രാഫർ & എഡിറ്റർ) എന്നിവരും കെ. വി. എസ്. നെല്ലുവായിയും നേതൃത്വം വഹിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com