
ജീതേന്ദ്ര കപൂര്‍
മുംബൈ: ബോളിവുഡ് നടന്‍ ജീതേന്ദ്ര കപൂര്‍ മുംബൈയിലെ തന്‍റെ 2.3 ഏക്കര്‍ ഭൂമി 855 കോടി രൂപയ്ക്ക വിറ്റു. അന്ധേരി ഭാഗത്തെ സ്ഥലമാണ് ജിതേന്ദ്ര വിറ്റത്.
അദ്ദേഹത്തിന്‍റെ കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായ പാന്തിയോണ്‍ ബില്‍ഡ്കോണ്‍ പ്രൈവറ്റ് ലിമിറ്റഡ്, തുഷാര്‍ ഇന്‍ഫ്ര ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ വഴിയാണ് വസ്തുവിറ്റത്.
എന്‍ടിടി ഗ്ലോബല്‍ ഡേറ്റാ സെന്ററും ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് ഈ വസ്തു വാങ്ങിയത്. ഇടപാടിന് 8.69 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചു.
നിലവില്‍ ബാലാജി ഐടി പാര്‍ക്ക് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്ത് 4.9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുന്ന് കെട്ടിടങ്ങളാണ് ഉള്ളത്.