വെറും വയറ്റില്‍ മരുന്ന് കഴിച്ചതാകാം ഷെഫാലിയുടെ മരണകാരണമെന്ന നിഗമനത്തിലേക്ക് അന്വേഷണം സംഘം

എല്ലാ മാസവും ചര്‍മ്മത്തിന് പ്രായം തോന്നാതിരിക്കാന്‍ കുത്തിവയ്പ്പ്
The investigation team concludes that Shefali's death may have been caused by taking the medicine on an empty stomach.

ഷെഫാലി ജാരിവാല

Updated on

മുംബൈ: അന്തരിച്ച നടിയും മോഡലുമായ ഷെഫാലി ജാരിവാലയുടെ (42) മരണം വെറുംവയറ്റില്‍ മരുന്ന് കഴിച്ചത് മൂലമെന്ന് നിഗമനത്തിലേക്ക് പൊലീസ്. മരണദിവസം ഷെഫാലി വീട്ടില്‍ പൂജയുള്ളതിനാല്‍ ഒന്നും കഴിച്ചിരുന്നില്ലെന്നും എന്നാല്‍ യുവത്വം നില നിര്‍ത്താനുള്ള ചികിത്സയുടെ ഭാഗമായി കുത്തി വയ്പ്പ് എടുത്തിരുന്നതായും സ്ഥിരികരിച്ചിട്ടുണ്ട്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഇതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകും. മരണദിവസം ഉപവസിച്ച നടി അന്ന് ഉച്ചഭക്ഷണം കഴിക്കാതെ കുത്തിവയ്പ് എടുത്തെന്നാണു സൂചന. ബന്ധുക്കളടക്കം 8 പേരുടെ മൊഴിയാണു പൊലീസ് രേഖപ്പെടുത്തിയത്.

സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള ഷെഫാലി ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കിയുള്ള ജീവിതശൈലിയാണു പിന്തുടര്‍ന്നിരുന്നത്. 27നു രാത്രി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com