
മുംബൈ: പ്രശസ്ത നടി നിമിഷാ സജയന്‍റെ പിതാവ് സജയൻ നായർ (62) നിര്യാതനായി. അംബർനാഥ് വെസ്റ്റിൽ ഗാംവ്ദേവി റോഡിൽ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാർട്ട്മെന്‍റിൽ വെച്ച് കഴിഞ്ഞ രാത്രിയിലാണ് അന്ത്യം സംഭവിച്ചത്.
കുറച്ചുകാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു. സജയന്‍റെ ശവസംസ്കാര ചടങ്ങുകൾ ബുധനാഴ്ച വൈകുന്നേരം 7.00 മണിക്ക് ശേഷം അംബർനാഥ് വെസ്റ്റിലെ മുൻസിപ്പൽ പൊതു ശ്മശാനത്തിൽ നടക്കുമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചും.