ആസാദ് നഗര്‍ മലയാളി സമാജം ഓണാഘോഷം നടി വിജി വെങ്കടേഷ് ഉദ്ഘാടനം ചെയ്യും

ഓണാഘോഷം മൂന്ന് ദിവസങ്ങളായി
Actress Viji Venkatesh will inaugurate the Onam celebrations of the Azad Nagar Malayali Samajam.

വിജി വെങ്കടേഷ്

Updated on: 

താനെ: ആസാദ് നഗര്‍ മലയാളി സമാജത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര നടി വിജി വെങ്കടേഷ് ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 3 ശനിയാഴ്ച വൈകിട്ട് 5.30-ന് താനെ വെസ്റ്റില്‍ കിംസ് ഹോസ്പിറ്റലിന് സമീപമുള്ള അരണ്യ ബാങ്ക്വറ്റ്‌സിലാണ് സമ്മേളനം .

ആഘോഷങ്ങളുടെ ഭാഗമായി അന്ന് വൈകുന്നേരം ആനന്ദ് സുബ്രഹ്‌മണ്യന്‍ അവതരിപ്പിക്കുന്ന 'ദി സൂപ്പര്‍മാനിയന്‍ ഷോ' സ്റ്റാന്‍ഡ്-അപ്പ് കോമഡി ആന്‍ഡ് മിമിക്രി ഷോയും ഉണ്ടായിരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അത്താഴവിരുന്നും നടക്കും.

4ന് രാവിലെ 10 മുതല്‍ കലാപരിപാടികള്‍, സമ്മാനദാനം, ഓണസദ്യ എന്നിവ നടക്കും. പ്രവേശനം പാസ് മുഖേന മാത്രമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 95940 86470, 9820159620, 9869601252, 99206 19966

logo
Metro Vaartha
www.metrovaartha.com