ട്യൂഷന് പോകാന്‍ പറഞ്ഞതിന് നടിയുടെ മകന്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ഗുജറാത്തി ഹിന്ദി സീരിയലുകളില്‍ അഭിനയിക്കുന്ന നടിയുടെ മകനാണ് മരിച്ചത്.

Actress's son jumps to death from building after being told to go for tuition

കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥി  ജീവനൊടുക്കി

Representative image
Updated on

മുംബൈ: ട്യൂഷനു പോകാത്തതിന് അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് 14 വയസുകാരന്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കാന്തിവ്ലിയിലാണ് സംഭവം. ഒരു സീരിയല്‍ നടിയുടെ മകനാണ് മരിച്ചത്.

ജനപ്രിയ ഗുജറാത്തി, ഹിന്ദി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കുന്ന നടിയുടെ മകനാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. നടി താമസിക്കുന്നത് 51 നിലകളുള്ള ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലാണ്.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകനോട് ട്യൂഷനുപോകാന്‍ അമ്മ ആവശ്യപ്പെട്ടെങ്കിലും അവന്‍ മടിച്ചുനിന്നു. ഇത് തര്‍ക്കത്തില്‍ കലാശിച്ചു. വൈകുന്നേരം ആറിന് കുട്ടി വീട്ടില്‍നിന്ന് ഇറങ്ങി. തുടര്‍ന്ന് ചാടിമരിക്കുകയായിരുന്നു.

മകന്‍ ട്യൂഷനുപോയതാണെന്ന് അമ്മ കരുതി. ഒരു സുരക്ഷാജീവനക്കാരനാണ് സംഭവത്തെക്കുറിച്ച് അമ്മയെ അറിയിച്ചത്.

കുട്ടി ഏത് നിലയില്‍നിന്നാണ് ചാടിയതെന്ന് വ്യക്തമല്ല. കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com