ധാരാവി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 12,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

അദാനി റിയല്‍റ്റി സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ച സർക്കാർ 23,000 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുമതി നൽകിയത്
ധാരാവി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 12,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
Updated on

മുംബൈ: മുംബൈയിലെ ധാരാവിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 12,000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ്. ജൂലൈയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ധാരാവി നവീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല അദാനി ഗ്രൂപ്പിന് നല്‍കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട നിക്ഷേപമായ 12,000 കോടി രൂപ അനുവദിച്ചത്.

അദാനി റിയല്‍റ്റി സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ച സർക്കാർ 23,000 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുമതി നൽകിയത്. 80% അദാനി ഗ്രൂപ്പിൻ്റെയും ബാക്കി മഹാരാഷ്ട്ര സര്‍ക്കാരിൻ്റെയും ഉടമസ്ഥതയിലുള്ള ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ സെപ്റ്റംബറില്‍ രൂപീകരിച്ചു.എസ്.പി.വി രൂപീകരിക്കുന്നതിനും മറ്റ് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇതിനകം നിക്ഷേപിച്ച 1,014 കോടി രൂപയ്ക്ക്പുറമേയാണിത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ദാദര്‍-മാതുംഗയ്ക്ക് സമീപമുള്ള 90 ഏക്കര്‍ റെയില്‍വേ ഭൂമിയിലും ധാരാവിക്ക് ചുറ്റുമുള്ള 6.91 ഹെക്ടര്‍ സ്ഥലത്തും ട്രാന്‍സിറ്റ് ടെന്‍മെന്റുകളുടെ നിര്‍മ്മാണം നടത്തും.

ചേരി നിവാസികളെ അവരുടെ വീടുകള്‍ പുനര്‍ നിര്‍മിക്കുന്നതിന് മുമ്പ് ഈ ട്രാന്‍സിറ്റ് ടെന്‍മെന്റുകളിലേക്ക് മാറ്റും. കൂടാതെ താല്‍ക്കാലിക മാറ്റത്തിനുള്ള ക്രമീ കരണങ്ങള്‍ക്കായി അദാനി ഗ്രൂപ്പ് 10 വര്‍ഷത്തേക്ക് വഡാലയിലെ 47 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കും. ലോകത്തിലെ ഏറ്റവും വലിയ നഗര നവീകരണ പദ്ധതികളിലൊന്നാണ് ധാരാവി പുനര്‍വികസന പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടം ഏഴ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. 17 വര്‍ഷത്തിനുള്ളിലാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com