മുംബൈ: പ്രൊഫഷണൽ കോൺഗ്രസ് മഹാരാഷ്ട്ര ഘടകത്തിന്‍റെ മുൻ പ്രസിഡന്‍റും സാമൂഹ്യ പ്രവർത്തകനും മലയാളിയുമായ മാത്യു ആന്‍റണിയെ എ ഐ സി സി ജോയിന്‍റ് സെക്രട്ടറിയായി നിയമിച്ചു. അരുണാചൽ പ്രദേശ്,മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളുടെ ജോയിന്‍റ് സെക്രട്ടറി ആയാണ് വെള്ളിയാഴ്ച മാത്യു ആന്‍റണി ചുമതല ഏറ്റത്.
കഴിഞ്ഞ 15 വർഷമായി മുംബൈ ബാന്ദ്രയിൽ താമസിച്ചു വരുന്ന മാത്യു ആന്‍റണി മുംബൈയിലെ വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെടാറുണ്ട്.