കന്യാസ്ത്രീകളുടെ അറസ്റ്റ് ഒറ്റപ്പെട്ട സംഭവമല്ല: അഡ്വ. മാത്യു ആന്‍റണി

''ഇതു നമ്മള്‍ കണ്ടില്ലെന്നു നടിക്കുകയോ, അല്ലെങ്കില്‍ ഒരു പ്രസ്താവന കൊണ്ട് പ്രതിഷേധം നിര്‍ത്തുകയോ അല്ല വേണ്ടത്''
Advocate Mathew Antony says the arrest of nuns is not an isolated incident

അഡ്വ. മാത്യു ആന്റണി

Updated on

മുംബൈ: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ക്രിസ്ത്യന്‍ സമൂഹത്തില്‍ ഭയം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്നും കോണ്‍ഗ്രസ് നേതാവും എഐസിസി ജോയിന്‍റ് സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ അഡ്വ. മാത്യു ആന്‍റണി.

മത പരിവര്‍ത്തനം നടത്തിയെന്നത് ഇവിടെ വെറും ആരോപണം മാത്രമാണെന്നും ഇതില്‍ യാതൊരു കഴമ്പുമില്ലെന്നും കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

ഇതിനെ നമ്മള്‍ കണ്ടില്ല എന്ന് നടിക്കുകയോ അല്ലെങ്കില്‍ ഒരു പ്രസ്താവന കൊണ്ട് ഇതിനെതിരേയുള്ള പ്രതിഷേധം നിര്‍ത്തുകയോ അല്ല വേണ്ടത്. മറിച്ച് ശക്തമായ നിയമ നടപടികളിലേക്ക് നീങ്ങണമെന്നും മാത്യു ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com