ദൈവദശകം ആലാപനം; ശ്രീനാരായണ മന്ദിരസമിതിയും പങ്കാളിയായി

രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്തു
Recitation of 'Daivadasakam'; Sree Narayana Mandira Samithi also participates

നെരൂള്‍ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളും ഗുരുദേവഗിരി കമ്മറ്റിയും സംയുക്തമായി ഗുരുദേവ ഗിരിയില്‍ നടത്തിയ 'ദൈവദശകം ' ആലാപന യജ്ഞം

Updated on: 

മുംബൈ: ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ഫോറം ഫോര്‍ യൂണിവേഴ്‌സല്‍ ബ്രദര്‍ഹുഡ് ലോകമെമ്പാടുമുള്ള ശ്രീനാരായണീയരെ ഓണ്‍ലൈനായി പങ്കെടുപ്പിച്ചുകൊണ്ട് ഗുരുദര്‍ശന സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരേസമയം ദൈവദശകം ആലപിച്ചു കൊണ്ട് സംഘടിപ്പിച്ച പരിപാടിയില്‍ മുംബൈ ശ്രീനാരായണ മന്ദിരസമിതിയും പങ്കാളിയായി. മന്ദിരസമിതിയുടെ 39 യൂണിറ്റുകളില്‍ നിന്നായി രണ്ടായിരത്തിലധികം പേര്‍ ഒരേ സമയം ദൈവദശകം ആലപിച്ചു.

സമിതിയുടെ നെരൂള്‍ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളും ഗുരുദേവഗിരി കമ്മറ്റിയും സംയുക്തമായി ഗുരുദേവ ഗിരിയില്‍ നടത്തിയ ആലാപന യജ്ഞത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. 50 രാജ്യങ്ങളില്‍ നിന്നുള്ള ഗുരുദേവ ഭക്തരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. പത്ത് ലക്ഷത്തിലധികം പേര്‍ ലോകമെമ്പാടുമായി ഈ പരിപാടിയില്‍ അണിചേര്‍ന്നു.

logo
Metro Vaartha
www.metrovaartha.com