മുടികൊഴിച്ചിലിന് പിന്നാലെ നഖങ്ങളും അടര്‍ന്ന് വീഴുന്നു; 31 പേർ ചികിത്സ തേടി

ചികിത്സ തേടി 31 പേര്‍
After hair loss, nails also fall off.

കൂട്ടമുടി കൊഴിച്ചിലിന് പിന്നാലെ നഖങ്ങളും അടര്‍ന്ന് വീഴുന്നു

Updated on

മുംബൈ:കൂട്ടമുടികൊഴിച്ചിലിന് പിന്നാലെ മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ ഗ്രാമവാസികളുടെ നഖങ്ങള്‍ കൊഴിയുന്ന അപൂര്‍വ രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ നാല് ഗ്രാമങ്ങളില്‍ നിന്നുള്ള കുറഞ്ഞത് 31 പേരുടെ നഖം കൊഴിഞ്ഞ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആദ്യം നഖം കറുക്കുകയും പിന്നീട് കൊഴിഞ്ഞ് പോകുകയും ചെയ്തതോടെ ഇവരെയെല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുടികൊഴിച്ചിലിന്‍റെ കാരണം എന്തെന്ന് തന്നെ കണ്ടെത്താന്‍ കഴിയാതിരിക്കുമ്പോഴാണ് കൂടുതല്‍ ഗുരുതര പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ബുല്‍ദാനയിലെ ഷെഗാവ് താലൂക്കിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള 200-ലധികം പേര്‍ക്ക് പെട്ടെന്ന് മുടി കൊഴിച്ചിലുണ്ടായത്. പിന്നീട് നടത്തിയ ഒരു പഠനത്തില്‍ ഗ്രാമവാസികള്‍ കഴിച്ചിരുന്ന ഗോതമ്പിലെ വിഷാംശമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

മുടി കൊഴിച്ചില്‍ അനുഭവിച്ചവര്‍ക്ക് നഖം കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍, ഉയര്‍ന്ന സെലിനിയത്തിന്‍റെ സാന്നിധ്യവുമായി ഇത് ബന്ധപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

മണ്ണിലും വെള്ളത്തിലും ചില ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഒരു ധാതുവാണ് സെലിനിയം. 2024 ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കാലയളവില്‍, ബുല്‍ധാനയിലെ 18 ഗ്രാമങ്ങളില്‍ നിന്നുള്ള 279 പേര്‍ക്കാണ് പെട്ടെന്ന് മുടി കൊഴിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com