കൃഷിവകുപ്പിന്‍റെ തരിശ് ഭൂമിയില്‍ മാളുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍

പദ്ധതി നടപ്പാക്കുക പൊതുസ്വകാര്യ പങ്കാളിത്തത്തോടെ
Agriculture Department: Government to build malls on wasteland

കൃഷി വകുപ്പ് ഭൂമിയില്‍ മാളുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍

Updated on

മുംബൈ: കൃഷിവകുപ്പിന്‍റെ ഭൂമിയില്‍ മാളുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഉല്‍പന്നങ്ങള്‍ക്കു യഥാര്‍ഥ വില ലഭിക്കാത്തത് മൂലം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് ഒരു സഹായം എന്ന നിലയിലാണ് മാളുകള്‍ ആരംഭിക്കുന്നതെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം. പൊതുസ്വകാര്യ പങ്കാളിത്തതോടെയാകും പദ്ധതി നടപ്പാക്കുക.

മാളിന്‍റെ 50 ശതമാനം ഭാഗം സ്വകാര്യ വ്യക്തികള്‍ക്കും ബാക്കി കര്‍ഷകര്‍ക്കും കടകള്‍ നടത്താനാണ് നല്‍കുന്നത്. ഷോപ്പിങ് മാളുകളില്‍ നേരിട്ടെത്തി ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കും.

അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡും ലഭിക്കും. അതിനൊപ്പം വമ്പന്‍ ബ്രാന്‍ഡുകള്‍ക്കും ഇവിടെ കടകള്‍ തുറക്കും. കൂടുതല്‍ ആളുകള്‍ ഇതോടെ മാളിലേക്കെത്തും. ഭൂമിയില്‍ നിന്ന് വാടകയും ലഭിക്കും.

സോലാപുര്‍, നാസിക്, നാഗ്പുര്‍ എന്നിവിടങ്ങളിലും മറ്റു പലയിടത്തുമായി കൃഷിവകുപ്പിന് 35,000 ഏക്കറിലേറയുണ്ട്. പലതും ഉപയോഗശൂന്യമായ നിലയിലാണ്. 30-40 വര്‍ഷത്തേക്ക് ലേലത്തില്‍ നല്‍കാനാണ് തീരുമാനം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com