പൊലീസ് വാന്‍ ഒറ്റയ്ക്ക് തടഞ്ഞ ധീര റിയ അഹിര്‍ തരംഗമാകുന്നു

പൊലീസ് വാന്‍ തടയാന്‍ ഉണ്ടായ കാരണമിത്

Brave Riya Ahir, who single-handedly stopped a police van, is making waves.

റിയ അഹിര്‍

Updated on

മുംബൈ: മുംബൈയില്‍ സിജെപി സമരത്തിന് പിന്തുണയുമായി പൊലീസ് വാഹനത്തിനു മുന്നില്‍ തടസമായി നിന്ന് അവരുടെ മോചനം ആവശ്യപ്പെട്ട മോഡലും നടിയുമായ റിയാ അഹിര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളുമായി പോയ പൊലീസ് വാന്‍ തടഞ്ഞുനിര്‍ത്തി, അവരെ ഉടന്‍ തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് റിയ കാണിച്ച ധീരതയാണ് പ്രശംസ നേടുന്നത്.

ശിവാജി പാര്‍ക്കിലേക്ക് നടന്നുപോകുന്നതിനിടയിലാണ് റിയ അഹിര്‍ വിദ്യാര്‍ഥികളെ നിറഞ്ഞ പൊലീസ് വാഹനം ശ്രദ്ധിക്കുന്നത്.വാഹനത്തിന്റെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും ആളെക്കൊണ്ട് നിറച്ചിരിക്കുകയായിരുന്നു, നില്‍ക്കാന്‍ പോലും സ്ഥലമുണ്ടായിരുന്നില്ല, മതിയായ കാരണങ്ങളില്ലാതെയാണ് പൊലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതെന്ന് മനസിലാക്കിയതോടെ വാഹനം തടയാന്‍ തീരുമാനിക്കുകയായിരുന്നെന്ന് റിയ പറയുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ 'റിയാ എകൂസിയ'എന്ന പേരു ഉപയോഗിക്കുന്ന 27-കാരിയായ റിയാ അഹിര്‍ അഭിനേത്രി, മോഡല്‍, സംരംഭക, അവതാരക എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ തുറന്ന നിലപാടുകള്‍ വ്യക്തമാക്കുന്നതിലൂടെയും ഡിജിറ്റല്‍ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് റിയ. മോഡലിംഗിനും അഭിനയത്തിനും പുറമെ കൈകൊണ്ട് നിര്‍മ്മിച്ച ലക്ഷ്വറി വസ്ത്രങ്ങളുടെ 'റിയാസത്' എന്ന സ്വന്തം ബ്രാന്‍ഡുമുണ്ട്.

മറ്റൊരു സംഭവത്തില്‍ ചെമ്പുരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പുറത്തെത്തിക്കുന്ന വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയ്ക്ക് വിവിധ കോണുകളില്‍ നിന്ന് പിന്തുണ കൂടി വരുന്നത് ഭരണകക്ഷിയെയും സമ്മര്‍ദ്ദിത്തിലാക്കുന്നുണ്ട്‌

logo
Metro Vaartha
www.metrovaartha.com