എയ്മയിൽ അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും സൗഹൃദ സംഗമവും

ഫെബ്രുവരി 11 ന് രാവിലെ 11 മണിക്ക് വാഷി കേരള ഹൗസിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥികൾ സംഘടന പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റ് നല്കും.
എയ്മയിൽ അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും സൗഹൃദ  സംഗമവും

മുംബൈ:ഓൾ ഇന്ത്യ മലയാളി അസോസിയേഷനിൽ (എയ്മ) അഫിലിയേറ്റ് ചെയ്ത സംഘടനകളുടെ അംഗത്വ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു. ആദ്യഘട്ടത്തിൽ മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും 35 രജിസ്റ്റ്രേഡ് മലയാളി സംഘടനകളുടെ അംഗത്വ സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുന്നു. ഫെബ്രുവരി 11 ന് രാവിലെ 11 മണിക്ക് വാഷി കേരള ഹൗസിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥികൾ സംഘടന പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റ് നല്കുന്നതായിരിക്കുമെന്ന് മാനേജിംഗ് കമ്മിറ്റിക്കു വേണ്ടി എയ്മ-മഹാരാഷ്ട്ര കെ.ടി. നായർ സെക്രട്ടറി അറിയിച്ചു.

ഇന്ത്യയുടെ 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശത്തും പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടന യാണ് അംഗ സംഘടനകളുമായിട്ടുള്ള ബന്ധവും പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സർട്ടിഫിക്കറ്റ് വിതരണവും സൗഹൃദസംഗമവും ഒരുക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക Ph :9819727850

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com