
എയ്മ വോയ്‌സ് ഒക്ടോബര്‍ 5ന്
നവി മുംബൈ: മലയാളി ഗായകര്‍ക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത പരിപാടി എയ്മ വോയ്‌സ് 2025 ന്‍റെ സംസ്ഥാന തലമത്സരം 2025 ഒക്റ്റോബർ 5ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കൈരളി, സിബിഡി ബേലാപ്പൂരില്‍ വച്ച് നടക്കും.
10 മുതല്‍ 15 വയസ് വരെ ജൂനിയര്‍, 16 മുതല്‍ 25 വയസ് വരെ സീനിയര്‍, 26 വയസിനുമുകളിലുള്ള സുപ്പര്‍ സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ്, മെമെന്‍റോ എന്നിവ നല്‍കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന സോണല്‍, നാഷനല്‍ ഗ്രാന്‍ഡ് ഫിനാലെ എന്നീ മത്സരങ്ങള്‍ ഫ്‌ലവേഴ്‌സ് ചാനല്‍ പ്രക്ഷേപണം ചെയ്യും.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 25 ന് മുൻപായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9967330859 കോമളന്‍, സോണല്‍ കോഡിനേറ്റര്‍, 9892180858- അഡ്വ. പ്രേമ മേനോന്‍, സ്റ്റേറ്റ് കോഡിനേറ്റര്‍, 9820370060- അഡ്വ. രാഖി സുനില്‍ 9324885996 & സുമ മുകുന്ദന്‍ കണ്‍വീനേര്‍സ്