എയ്മ വോയ്‌സ് ഒക്ടോബര്‍ 5 ന്

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 30ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം
aima Voice on October 5th

എയ്മ വോയ്‌സ് ഒക്ടോബര്‍ 5ന്

Updated on

നവിമുംബൈ: മലയാളി ഗായകര്‍ക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി എയ്മ വോയ്‌സ് 2025 മഹാരാഷ്ട്ര സംസ്ഥാനതല മത്സരം ഒക്ടോബര്‍ 5ന് സിബിഡി ബെലാപൂരിലെ കൈരളി ഓഡിറ്റോറിയത്തില്‍ നടക്കും. മലയാളം സെമി-ക്ലാസിക്കല്‍, മെലഡി ഗാനങ്ങള്‍ അടങ്ങുന്ന റൗണ്ടുകളാണ് മത്സരത്തില്‍ ഉണ്ടാവുക.

സംസ്ഥാന-മേഖലാ തല മത്സരങ്ങളിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനമായി ലഭിക്കും. 10 മുതല്‍ 15 വയസു വരെയുള്ള ജൂനിയര്‍, 16 മുതല്‍ 25 വയസു വരെയുള്ള സീനിയര്‍, 26 വയസിനു മുകളിലുള്ള സൂപ്പര്‍ സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. സംസ്ഥാന തല മത്സരങ്ങളില്‍ നിന്നു ഓരോ ഗ്രൂപ്പില്‍ നിന്നും മൂന്നു പേര്‍ വീതം നവംബര്‍ 16ന് നവി മുംബൈയില്‍ നടക്കുന്ന മേഖലാതല മത്സരങ്ങള്‍ക്കു തെരഞ്ഞെടുക്കപ്പെടും.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 30 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. 500 രൂപയാണ് എന്‍ട്രി ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ ജി. കോമളന്‍ ( 9967 330859) സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍സ് അഡ്വ പ്രേമ മേനോന്‍ ( 98921 80858), അഡ്വ രാഖി സുനില്‍ ( 98203 70060), സുമ മുകുന്ദന്‍ ( 93248 85996) എന്നിവരുമായി ബന്ധപ്പെടാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com