എയ്മ വോയസ് സംസ്ഥാന തല മത്സരം ഫലം പ്രഖ്യാപിച്ചു

ദേശീയ മത്സരം നവംബര്‍ 16ന്
aima Voice state-level competition results

എയ്മ വോയസ് സംസ്ഥാനതല മത്സരം ഫലം പ്രഖ്യാപിച്ചു

Updated on

നവിമുംബൈ: എയ്മ വോയ്‌സ് 2025 ദേശീയ മത്സരങ്ങളുടെ ഭാഗമായി നടന്ന മഹാരാഷ്ട്ര സംസ്ഥാന തല മത്സരം നടത്തി. എയ്മ ദേശീയ സംസ്ഥാന ഭാരവാഹികളുടെയും സാന്നിദ്ധ്യത്തില്‍ മുംബൈയിലെ അറിയപ്പെടുന്ന സംഗീജ്ഞരായ ബാബുരാജ്, ജിഷ ശ്യാംകിഷോര്‍, മഹേശ്വര്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനല്‍ വിജയികളെ കണ്ടെത്തി.

മുംബൈയിലെ അതുല്യ ഗായിക ദേവിക അഴകേശന്‍റെ സ്മരണാര്‍ഥം ദേവികയുടെ മാതാപിതാക്കള്‍ അഴകേശനും ബിന്ദുവും ചേര്‍ന്ന് വിജയികള്‍ക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു. വിജയികള്‍ക്കുള്ള മെമെന്റോയും സര്‍ട്ടിഫിക്കറ്റും എയ്മ ഭാരവാഹികള്‍ നല്‍കി. എയ്മവോയ്‌സില്‍ പങ്കെടുത്ത ഏവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കുകയുണ്ടായി.

രാവിലെ 9 മുതല്‍ തുടങ്ങിയ മത്സരം മെലഡി, സെമി ക്ലാസിക്കല്‍ റൗണ്ടുകള്‍ക്ക് ശേഷം വൈകുന്നേരം 6 മണിയോടെ അസാനിച്ചു. തുടര്‍ന്ന് ജഡ്ജസിന്‍റെ വിലയിരുത്തലുകള്‍ക്കും, നന്ദി പ്രകാശനത്തിനും ശേഷം 2025 ലെ എയ്മ വോയ്‌സ് സംഗീത മത്സരത്തിന് തിരശീല വീണു. 2025 നവംബര്‍ 16 ന് നെരുള്‍ ടെര്‍ണ മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന സോണല്‍ മത്സരത്തില്‍ സംസ്ഥാന തല വിജയികള്‍ പങ്കെടുക്കും.

മത്സരവിജയികള്‍

ജൂനിയര്‍ വിഭാഗം

ഒന്നാം സമ്മാനം: അനന്യ ദിലീപ് കുമാര്‍

രണ്ടാം സമ്മാനം:സിദ്ധാര്‍ത്ഥ് സോണി

മൂന്നാം സമ്മാനം:പത്മനാഭ് മനോഹര്‍ നായര്‍

സീനിയര്‍ വിഭാഗം

ഒന്നാം സമ്മാനം: ശ്രേയസ് നായര്‍

രണ്ടാം സമാനം- ധന്വിന്‍. ജയചന്ദ്രന്‍

മൂന്നാം സമ്മാനം ഋതിക് സുഭാഷ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com