എയ്മയുടെ അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും സൗഹൃദ സംഗമവും നടന്നു

ഇന്ത്യയുടെ 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശത്തും പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനയാണ് എയ്മ.
AIMA's membership certificate Distribution held
AIMA's membership certificate Distribution held

മുംബൈ: ഓൾ ഇന്ത്യ മലയാളി അസോസിയേഷനിൽ (എയ്മ) അഫിലിയേറ്റ് ചെയ്ത സംഘടനകളുടെ അംഗത്വ സർട്ടിഫിക്കറ്റുകൾ ഇന്നലെ വിതരണം ചെയ്യപ്പെട്ടു.മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും 37 രജിസ്റ്റേഡ് മലയാളി സംഘടനകളുടെ അംഗത്വ സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ഫെബ്രുവരി 11 ന് രാവിലെ 11 മണിക്ക് വാഷി കേരള ഹൗസിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥികളായ ഷെമിംഖാൻ (നോർക്ക ഡവലപ്പ്മെന്‍റ് ഓഫീസർ) പ്രശാന്ത് നാരായണൻ, ഡയറക്ടർ (മെട്രോ വാർത്ത & കാർണിവൽ ഗ്രൂപ്പ്‌), പ്രേംലാൽ(മാധ്യമപ്രവർത്തകൻ ഡയറക്ടർ, അംചി മുംബൈ) സംഘടന പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റ് നൽകി.

ഇന്ത്യയുടെ 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശത്തും പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനയാണ് എയ്മ.അംഗ സംഘടനകളുമായിട്ടുള്ള ബന്ധവും പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സർട്ടിഫിക്കറ്റ് വിതരണവും സൗഹൃദസംഗമവും ഒരുക്കിയത്.

മഹാരാഷ്ട്രയിൽ നിരവധി മലയാളി സംഘടനകൾ ഉണ്ടെങ്കിലും ഇവരെയെല്ലാം ഒരു കുടക്കീഴിൽ അണി നിരത്തി ഒരു സംഘടിത ശക്തിയായി വളരാൻ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്നു നോർക്ക ഡെവലപ്പ്മെന്‍റ് ഓഫീസർ ഷെമീം ഖാൻ പറഞ്ഞു.മറുനാട്ടിലെ മലയാളികൾക്ക് എന്നും ആശ്രയമായും എയ്‌മ ചെയ്തു വരുന്ന സേവനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.നോർക്ക നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളെ കുറിച്ചും അതിന്‍റെ വിശദംശങ്ങളെ കുറിച്ചും അദ്ദേഹം വിവരിച്ചു.ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നോർക്കയുമായി ബന്ധപെടാമെന്നും അദ്ദേഹം അഭിപ്രായപെട്ടു. എയ്‌മ മഹാരാഷ്ട്രാ ഘടകം പ്രസിഡന്‍റ് ടി എ ഖാലിദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഈ ചടങ്ങിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷം ഉണ്ടെന്നും, രാജ്യത്തെ മൊത്തം പരന്നു കിടക്കുന്ന മലയാളി സമൂഹത്തെ ഒരു കുട കീഴിൽ കൊണ്ട് വരാൻ ശ്രമിക്കുന്ന എയ്മ യുടെ പ്രവർത്തനം എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത മെട്രോ വാർത്ത,കാർണിവൽ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടർ ആയ പ്രശാന്ത് നാരായണൻ അഭിപ്രായപെട്ടു.തുടർന്നുള്ള എയ്മയുടെ പ്രവർത്തനത്തിന് എന്‍റെയും മെട്രോ വാർത്തയുടെയും പിന്തുണയും ആശംസയും അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എയ്മയുടെ പ്രവർത്തനങ്ങൾ അടുത്ത് അറിഞ്ഞിട്ടുണ്ടെന്നും മറുനാട്ടിലെ മലയാളികൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന സംഘടനയുടെ സേവനങ്ങൾ ശ്ലാഘനീയമാണെന്നും ആംചി മുംബൈ ഡയരക്ടർ ആയ പ്രേംലാൽ അഭിപ്രായപെട്ടു. മഹാമാരിക്കാലത്തും പ്രളയക്കെടുതിയിലും സംഘടന നൽകിയ സേവനങ്ങൾ സ്തുത്യർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാഷണൽ സീനിയർ വൈസ് പ്രസിഡന്‍റ് ഡോ. പി ജെ അപ്രൈൻ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സംഘടനയുടെ ദേശീയതല പ്രവർത്തനങ്ങളെ പരിചയപ്പെടുത്തിയപ്പോൾ എയ്‌മ മഹാരാഷ്ട്ര ഘടകം ജനറൽ സെക്രട്ടറി കെ ടി നായർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നാഷണൽ അഡ്വൈസർ ഉപേന്ദ്ര മേനോൻ, ചെയർപേഴ്സൺ അഡ്വ. പത്മ ദിവാകരൻ എന്നിവർ വേദി പങ്കിട്ടു സംസാരിച്ചു.

ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ എയ്മ അംഗം ഷൈനി മുരളീധരനെ ചടങ്ങിൽ ആദരിച്ചു. എയ്‌മയിൽ അഫിലിയേറ്റ് ചെയ്ത മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും 37 മലയാളി സംഘടനകളുടെ അംഗത്വ സർട്ടിഫിക്കറ്റുകളാണ് ചടങ്ങിൽ വിതരണം ചെയ്തത്. എയ്‌മ ഭാരവാഹികളായ പി.എൻ മുരളീധരൻ, സുമ മുകുന്ദൻ, പ്രശാന്ത് വെള്ളാവിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിന് ശേഷം നടന്ന ചർച്ചയിൽ വിവിധ സംഘടന പ്രതിനിധികൾ എയ്മ നടത്തുന്ന സേവനങ്ങളെ പ്രകീർത്തിക്കുകയും എയ്മയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ വേണ്ട സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. ജോ. സെക്രട്ടറി പി.എൻ മുരളിധരൻ നന്ദി പ്രകാശനം നടത്തി.നോർക്ക റൂട്ട്സ് മുംബൈ ഓഫീസിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് കേരളത്തിലേക്ക് മടങ്ങി പോകുന്ന ഭദ്രകുമാറിന് ചടങ്ങിൽ ഊഷ്മളമായ യാത്രയയപ്പും നൽകി.

Trending

No stories found.

Latest News

No stories found.