മുംബൈയില്‍ നിന്നുള്ള വിമാനയാത്രയ്ക്ക് ചെലവ് കൂടും

മേയ് 16 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും
Air travel from Mumbai will cost more

മുംബൈ വിമാനത്താവളം

file image

Updated on

മുംബൈ: മുംബൈയില്‍ നിന്നുള്ള വിമാനയാത്രയ്ക്ക് ഇനി ചെലവ് കൂടും. ആഭ്യന്തര, അന്തരാഷ്ട്ര യാത്രക്കാര്‍ക്കുള്ള യുസര്‍ഫീ വര്‍ധിപ്പിച്ചു. മുംബൈ വിമാനത്താവളത്തില്‍ നിന്നു പുറപ്പെടുന്ന ആഭ്യന്തരയാത്രക്കാര്‍ 175 രൂപ യൂസര്‍ഫീ നല്‍കണം. മേയ് 16 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഇവിടേക്ക് എത്തുന്നവര്‍ നല്‍കേണ്ടത് 75 രൂപയാണ്.

അന്താരാഷ്ട്രയാത്രക്കാര്‍ക്കുള്ള പുതുക്കിയ നിരക്ക് ഇക്കണോമിക് ക്ലാസില്‍ ഒരാള്‍ക്ക് 615 രൂപയും ബിസിനസ് ക്ലാസില്‍ 695 രൂപയുമായിരിക്കും. നേരത്തേയിത് 187 രൂപ മാത്രമായിരുന്നു.

സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ടെര്‍മിനല്‍ സൗകര്യങ്ങള്‍ പരിപാലിക്കാനുമാണ് നിരക്കുവര്‍ധന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com