

നിർത്തിയിട്ട കാറിലെ എയർബാഗ് പൊട്ടിത്തെറിച്ചു; യുവാവ് മരിച്ചു
മുംബൈ: നിർത്തിയിട്ട കാറിന്‍റെ എയർബാഗ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മുംബൈയിലെ സെക്കൻഡ് ഹാൻഡ് കാർ ഡീലറായ മോഹിത് സോണിയാണ് മരിച്ചത്. ഡ്രൈവിങ് സീറ്റിലിരുന്ന് വാഹനം പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വഴിയാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനൈായില്ല. എയർബാഗിന്‍റെ പ്ലാസ്റ്റിക് കവചം കഴുത്തിൽ മുറുകി രക്തം വാർന്നാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.