ഐശ്വര്യ റായിയുടെ കാർ ബസുമായി കൂട്ടിയിടിച്ച് അപകടം; സംഘർഷത്തിനു കേസില്ല

സംഭവം ജുഹുവിലെ വസതിക്ക് സമീപം
Aishwarya Rai's car accident

ഐശ്വര്യ റായി

Updated on

മുംബൈ: നടി ഐശ്വര്യ റായിയുടെ കാറും ബസും തമ്മില്‍ കൂട്ടിയിടിച്ചു. ജുഹുവിലെ അമിതാഭ് ബച്ചന്‍റെ വസതിക്കു സമീപമാണ് സംഭവം. അപകട സമയത്ത് നടി കാറിലുണ്ടായിരുന്നില്ല. കാറിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടില്ല. ബിഎംസിയുടെ ബെസ്റ്റ് ബസാണ് പിന്നിലിടിച്ചത്

ബസ് ഡ്രൈവറെ നടിയുടെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ചതിനെച്ചൊല്ലി സംഘര്‍ഷമുണ്ടായെങ്കിലും പിന്നീട് പൊലീസെത്തി പ്രശ്‌നം രമ്യമായി പരിഹരിച്ചു. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com