
മുംബൈ: രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനാണ് തന്‍റെ നേതൃത്വത്തിലുള്ള എൻസിപി മഹാരാഷ്ട്രയിലെ ബിജെപി - ശിവസേനാ സർക്കാരിൽ ചേർന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
''ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാരിൽ ചേർന്നത്. സംസ്ഥാനത്തിന്‍റെ വികസനത്തിനായാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്'', അജിത് പവാർ വിശദീകരിച്ചു.
കർഷകരുടെ താത്പര്യങ്ങൾക്കു വേണ്ടി എന്നും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.