ലയനസാധ്യത തള്ളി അജിത് പവാര്‍

ശരദ് പവാര്‍ വിഭാഗവുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് അജിത്

Ajit Pawar rules out merger possibility
അജിത് പവാർ
Updated on

മുംബൈ: എന്‍സിപിയിലെ ഇരുവിഭാഗവും ലയിക്കുമെന്നത് വെറും മാധ്യമസൃഷ്ടി മാത്രമെന്ന് എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എന്‍സിപിയും ഒന്നിക്കുമെന്ന വിധത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അജിതിന്‍റെ പ്രതികരണം. തന്‍റെ പാര്‍ട്ടിയിലെ എംഎഎല്‍എമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

കാര്യങ്ങള്‍ തന്‍റെ പാര്‍ട്ടി നേതാക്കള്‍ അറിഞ്ഞിരിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ശരദ് പവാറും അജിത് പവാറും അടുത്തിടെ രണ്ട് പരിപാടികളില്‍ ഒന്നിച്ച് പങ്കെടുത്തിരുന്നു. രണ്ടും രാഷ്ട്രീയ പരിപാടിയായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് രണ്ട് പാര്‍ട്ടികളും ഉടനെ ലയിച്ചേക്കുമെന്ന അഭ്യൂഹം പരന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com