
മുംബൈ: എന്‍സിപികള്‍ ഒന്നിക്കുന്നെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്നും, പാര്‍ട്ടിതലത്തില്‍ അങ്ങിനെ ഒരു ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍.
ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് അജിത് പവാറും ശരദ് പവാറും അടുത്തു തന്നെ തങ്ങളുടെ എന്‍സിപി ഗ്രൂപ്പുകളെ ഒന്നിപ്പിക്കും എന്ന വാര്‍ത്തയും പ്രചരിച്ചു തുടങ്ങിയത്.
ശരദ് പവാറിനൊപ്പമുള്ള എംഎല്‍എ രോഹിത് പവാര്‍ അടുത്തദിവസം സമൂഹ മാധ്യമത്തില്‍, എല്ലാ കുടുംബങ്ങളും ഒന്നിച്ചു ചേരണം എന്ന നിലയില്‍ പോസ്റ്റിട്ടതാണ് ചര്‍ച്ചയ്ക്ക് കാരണമായത്. എന്നാല്‍, അതിനെയെല്ലാം തള്ളി അജിത് രംഗത്തെത്തുകയായിരുന്നു.