മുംബൈയിൽ അക്ബർ സ്റ്റഡി എബ്രോഡ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു

മുംബൈയിൽ അക്ബർ സ്റ്റഡി എബ്രോഡ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു

മുംബൈ: അന്ധേരിയിൽ അക്ബർ സ്റ്റഡി എബ്രോഡിന്‍റെ ഓഫീസ് ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചു. അന്ധേരി റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള വെർട്ടെക്‌സ് വികാസ് കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് അക്ബർ സ്റ്റഡി എബ്രോഡ് പുതിയ ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ഓഫീസിന്‍റെ ഉത്ഘാടനം ജോയിന്‍റ് കമ്മീഷണർ ഓഫ് പോലീസ് സത്യനാരായൺ ചൗധരിയാണ് നിർവഹിച്ചത്.

വിദേശത്ത് ഉന്നതപഠനത്തിനായി യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് വിദഗ്ധ മാർഗനിർദേശങ്ങൾക്കായി അക്ബർ സ്റ്റഡി എബ്രോഡ് നൽകി വരുന്ന സേവനങ്ങൾ ശ്ലാഘനീയമാണെന്ന് സത്യനാരായൺ ചൗധരി പറഞ്ഞു. 2000-ലധികം ആഗോള സർവ്വകലാശാലകളുമായി സഹകരിച്ചാണ് വിദ്യാര്‍ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള അവസരങ്ങൾ തുറന്നിടുന്നതെന്ന് അന്താരാഷ്ട്ര കൺസൾട്ടൻസിയായ അക്ബർ സ്റ്റഡി എബ്രോഡ് സി ഇ ഓ നിഖിൽ കൃഷ്ണൻ പറഞ്ഞു. ലോകമെമ്പാടും 200-ലധികം ഓഫീസുകളുടെ ശൃംഖലയും രണ്ട് പതിറ്റാണ്ടായി ഈ മേഖലയിലെ അനുഭവസമ്പത്തുമാണ് വിദ്യാർത്ഥികൾക്ക് തൊഴിൽപരമായ മികച്ച സാധ്യതകൾ ഉറപ്പ് വരുത്താനും അന്താരാഷ്ട്ര നിലവാരമുള്ള സമഗ്രമായ വിദ്യാഭ്യാസത്തിലൂടെ നൈപുണ്യ വികസനവും അഭിവൃദ്ധിയും പ്രാപ്തമാക്കാനും സ്ഥാപനത്തിന് കഴിയുന്നതെന്നും നിഖിൽ കൂട്ടിച്ചേർത്തു.

കേരളത്തിലും മുംബൈയിലും നിരവധി ബ്രാഞ്ചുകളുള്ള അക്ബർ സ്റ്റഡി എബ്രോഡ് ഇതിനകം പതിനയ്യായിരം പേർക്കാണ് തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്തിട്ടുള്ളതെന്നും നിഖിൽ പറഞ്ഞു. നാലര പതിറ്റാണ്ടിലധികമായി ട്രാവൽ രംഗത്ത് സജീവമായ അക്ബർ ട്രാവൽസിന്‍റെ അഭ്യുതയകാംക്ഷികളുടെ നിരന്തരമായുള്ള ആവശ്യപ്രകാരമാണ് ഈ മേഖലയിൽ സുതാര്യമായൊരു സേവന കേന്ദ്രത്തിന് തുടക്കമിടാൻ ചെയർമാനെ പ്രേരിപ്പിച്ച ഘടകമെന്ന് കമ്പനി എക്സിക്യൂട്ടീവ് അനീഷ് കുര്യാക്കോസ് പറഞ്ഞു. അക്ബർ ട്രാവൽസ് വൈസ് പ്രസിഡന്‍റ് ടി വി ഉണ്ണികൃഷ്ണൻ, സി.ഇ.ഓ അമെയ് അൽമാഡി, തുടങ്ങിയവർ സന്നിഹിതരായിരുന്നു. വ്യവസായ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.