അക്ബർ ട്രാവൽസ് ചെയർമാൻ അബ്ദുൽ നാസറിന് ഷെയ്ഖ് സൈദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പുരസ്‌കാരം

നിയമസഭാ അംഗം നിരഞ്ജൻ ധാവ്കറെ, ലയൺ കുമാരൻ നായർ എന്നിവർ പങ്കെടുത്തു.
Akbar Travels Chairman Abdul Nasser receives Sheikh Zayed bin Sultan Al Nahyan Award

അക്ബർ ട്രാവൽസ് ചെയർമാൻ അബ്ദുൽ നാസറിന് ഷെയ്ഖ് സൈദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പുരസ്‌കാരം

Updated on

മുംബൈ: ഇൻഡോ-അറബ് കോൺഫെഡറേഷന്‍റെ മുപ്പതാം വാർഷിക ഗ്ലോബൽ എൻആർഐ സംഗമ‌ത്തിൽ അക്ബർ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ ഡോ. കെ.വി. അബ്ദുൽ നാസറിനെ ‘ഷെയ്ഖ് സൈദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പുരസ്‌കാരം നൽകി ആദരിച്ചു. വിനോദസഞ്ചാരമേഖലയിലെ സംഭാവനകൾ മുൻ നിർത്തിയാണ് പുരസ്കാരം. താനെയിലെ വാഗ്ളെ എസ്റ്റേറ്റിലെ ആർ നെസ്റ്റ് ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗോവ, മിസോറാം മുൻ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ളയെ കഴിഞ്ഞ അൻപത് വർഷങ്ങളായി സാംസ്‌കാരികവും സാമൂഹികവുമായ രംഗങ്ങളിൽ നൽകിയ സംഭാവനകളെ മുൻനിർത്തി ആദരിച്ചു. നിയമസഭാ അംഗം നിരഞ്ജൻ ധാവ്കറെ, ലയൺ കുമാരൻ നായർ എന്നിവർ പങ്കെടുത്തു.

കലാപരിപാടികളുടെ ഭാഗമായി താര വർമ്മ അവതരിപ്പിച്ച ഹിന്ദി ഭാഷയിലെ ‘പൂതനാമോക്ഷം’കഥകളിയും, നെടുമ്പള്ളി കൃഷ്ണമോഹൻ അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷനും അരങ്ങേറി.

സംഘടനാ പ്രസിഡന്‍റ് അഡ്വ. പി.ആർ. രാജ്കുമാർ അധ്യക്ഷനായിരുന്നു. ശ്രീകാന്ത് നായർ സ്വാഗതവും മാളിയേക്കൽ കോയ നന്ദിയും അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com