'ആപ്പവൈദ്യനും കല്യാണിയും' ഏറ്റുവാങ്ങി നെരൂളിലെ അക്ഷരസന്ധ്യ

കുട്ടികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി നെരൂളിലെ ന്യു ബോംബെ കേരളീയ സമാജത്തിന്‍റെ അക്ഷരസന്ധ്യയിൽ നടന്ന പുസ്തക പ്രകാശനം ശ്രദ്ധേയമായി
'ആപ്പവൈദ്യനും കല്യാണിയും' ഏറ്റുവാങ്ങി നെരൂളിലെ അക്ഷരസന്ധ്യ

നവിമുംബൈ: ശ്രീപ്രസാദ് വടക്കേപ്പാട്ടിന്‍റെ ''ആപ്പവൈദ്യനും കല്യാണിയും " എന്ന ബാലസാഹിത്യ കൃതിയാണ് പത്രപ്രവർത്തകനും എഴുത്തുകാരനും ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റിന്‍റെ ക്യൂറേറ്റർ കൂടിയായ

മോഹൻ കാക്കനാടനാണ് അക്ഷരസന്ധ്യയിൽ പ്രകാശനം ചെയ്തത്. കുട്ടികളായ ഐശ്വര്യലക്ഷ്മി, മുഹമദ്ദ് ആംല, മീര രാജീവ് എന്നിവരാണ് മോഹൻ കാക്കനാടന്‍റെ കൈയിൽ നിന്ന് ഏറ്റ് വാങ്ങിയത്.

ബാലസാഹിത്യം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും മുംബൈ ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിൽ ബാലസാഹിത്യത്തിന് ഒരു പ്രത്യേക സെഷൻ നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും മോഹൻ കാക്കനാടൻ പറഞ്ഞു.

നെരൂൾ സമാജത്തിലെ മലയാളം മിഷണിലെ വിദ്യാർത്ഥി കൂടിയായ ഒമ്പത് വയസ്സകാരി ഐശ്വര്യലക്ഷ്മി പ്രകാശനം ചെയ്യപ്പെട്ട നോവലിന്‍റെ ചില ഭാഗങ്ങൾ വായിച്ചു. ഒമ്പത് വയസ്സുകാരൻ മുഹമദ്ദ് ആംല തന്‍റെ ഫ്ലാറ്റ് ജീവിതത്തിലെ സത്യങ്ങൾ കണ്ട് ഗ്രാമീണ ചിത്രങ്ങൾ ഉൾപ്പെടുത്തി കൃതിയുടെ വായനാനുഭവം രസകരമായി അവതരിപ്പിച്ചു. ശ്രീപ്രസാദിന്‍റെ സാഹിത്യകൃതികളേയും ശാസ്ത്ര രചനകളേയും കുറിച്ച് അവലോകനം നടത്തിയ മീര രാജീവ് എന്ന പതിനെട്ടുകാരിയുടെ പഠനവും ശ്രദ്ധേയമായി.

സമാജം സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡണ്ട് കെ എ കുറുപ്പ് ആധ്യക്ഷ്യം വഹിച്ചു. പി എസ് സുമേഷ്, പി ഹരികുമാർ, അൻസാർ അലി, മോഹൻദാസ്, ഇ രവീന്ദ്രൻ, സുരേഷ് ബാബു, മനോജ് മുണ്ടയാട്ട്, കെ ടി നായർ എന്നിവർ സംസാരിച്ചു. അക്ഷരസന്ധ്യയുടെ കൺവീനർ രവികുമാർ പണിക്കർ നന്ദി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com