അക്ഷരക്കൂട്ടിന്‍റെ വാര്‍ഷിക മുഖാമുഖം നടത്തി

രവി വാരിയത്തിന് യാത്രയപ്പ് നല്‍കി
aksharakootu annual meeting held

അക്ഷരക്കൂട്ടിന്‍റെ വാര്‍ഷിക മുഖാമുഖത്തില്‍ നിന്ന്

Updated on

നാലസൊപാര: കേരളീയ സമാജത്തിന്‍റെ സാഹിത്യകൂട്ടായ്മയായ അക്ഷരക്കൂട്ടിന്‍റെ വാര്‍ഷിക മുഖാമുഖം നടത്തി. സാഹിത്യപ്രേമികളുടെ സജീവ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച ഈ മുഖാമുഖത്തില്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനവിതരണം, സാഹിത്യരചനകളുടെ വായന, കവിതാപാരായണം എന്നിവ നടന്നു.

അക്ഷരക്കൂട്ടിന്‍റെ അഡ്മിനും പ്രശസ്ത ചെറുകഥാകൃത്തുമായ രവി വാരിയത്തിന് യാത്രയപ്പ് നല്‍കി. അക്ഷരക്കൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹത്തിന് സമാജം നന്ദി രേഖപ്പെടുത്തി. സാഹിത്യത്തിനും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മാറ്റൊലി നല്‍കുന്ന അക്ഷരക്കൂട്ടിന്‍റെ ഈ മുഖാമുഖം സമാജാംഗങ്ങളുടെ ഐക്യത്തിനും സാഹിത്യാസക്തിക്കും പുതിയ ഊര്‍ജ്ജം പകര്‍ന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com