
അക്ഷയ് കുമാര്‍
മുംബൈ: നഗരത്തിലെ രണ്ട് ആഡംബര അപ്പാര്‍ട്മെന്‍റുകള്‍ വിറ്റ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ബോറിവലി ഈസ്റ്റിലെ ഒരേ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റില്‍ അടുത്തടുത്തായി ഉണ്ടായിരുന്ന രണ്ട് ഫ്‌ലാറ്റുകളാണ് താരം വിറ്റത്. 91 ശതമാനം ലാഭമാണ് വില്‍പ്പനയിലൂടെ അക്ഷയ് നേടിയിരിക്കുന്നത്.
ആദ്യത്തെ ഫ്‌ലാറ്റിന് 1,101 ചതുരശ്ര അടി കാര്‍പ്പെറ്റ് ഏരിയയാണുള്ളത്. ഈ ഫ്‌ലാറ്റ് 5.75 കോടി രൂപയ്ക്കാണ് വിറ്റത്. രണ്ട് കാര്‍ പാര്‍ക്കിങ് സ്ലോട്ടുകള്‍ ഉള്‍പ്പെടെയുള്ള അപാര്‍ട്മെന്‍റിന്‍റെ വില്‍പ്പനയ്ക്കായി 4.50 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുണ്ട്.
2017-ല്‍ 3.02 കോടി രൂപയ്ക്കാണ് അദ്ദേഹം ഈ ഫ്‌ലാറ്റ് വാങ്ങിയത്. 252 ചതുരശ്ര അടി കാര്‍പ്പെറ്റ് ഏരിയയുള്ള രണ്ടാമത്തെ ഫ്‌ലാറ്റ് 1.35 കോടി രൂപയ്ക്കാണ് താരം വിറ്റത്. 67.90 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ഫ്‌ലാറ്റാണിത്.