അക്ഷയ ദേശീയ പുരസ്‌കാരം പൂനെ കേരളീയ സമാജത്തിനു സമ്മാനിച്ചു

പായിപ്ര രാധാകൃഷ്ണന്‍ അക്ഷയ ദേശീയ പുരസ്‌കാരം പൂന കേരളീയ സമാജത്തിനു സമ്മാനിച്ചു.
Akshaya National Award to Pune Keralaya Samajam

അക്ഷയ ദേശീയ പുരസ്‌കാരം പൂനെ കേരളീയ സമാജത്തിനു സമ്മാനിച്ചു

Updated on

പൂനെ: കേരളത്തിന് ലഭിച്ച അപൂര്‍വ നിധി കുംഭമാണ് പ്രൊഫസര്‍ എംപി മന്മഥനെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. പൂനയിലെ മഹാത്മ ഭൂലെ സംസ്‌കൃതി ഭവനില്‍ നടന്ന അക്ഷയ ദേശീയ പുരസ്‌കാര സമര്‍പ്പണവും എംപി മന്മഥന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥി ജീവിതകാലത്ത് സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനമേഖലകളിലേക്ക് പ്രവേശിക്കുവാന്‍ ആവേശം പകര്‍ന്നത് മന്മഥന്‍ സാറിന്‍റെ ആദര്‍ശരൂപം ആയിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ ആഞ്ഞടിച്ച് ജയിലില്‍ പോയ അദ്ദേഹം അടിമുടി ഗാന്ധിയന്‍ ആയിരുന്നു. നടനായും അധ്യാപകനായും പ്രിന്‍സിപ്പലായും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായും കഥാപ്രസംഗകനായുള്ള മന്മഥന്‍റെ വ്യക്തിത്വം അവിസ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍ അക്ഷയ ദേശീയ പുരസ്‌കാരം പൂന കേരളീയ സമാജത്തിനു സമ്മാനിച്ചു. സമാജം പ്രസിഡന്‍റ് മധു.ബി.നായര്‍, എസ്. ഗണേഷ് കുമാര്‍, ബാബു നായര്‍ എന്നിവര്‍ പ്രസംഗിച്ചു. അക്ഷയ സൗജന്യ പുസ്തക വിതരണ പദ്ധതിയായ അക്ഷയ ജ്യോതി ഉദ്ഘാടനം രാജന്‍ നായര്‍, പി.പി.പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. തുടര്‍ന്ന് സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്തത് രചനാ നാരായണന്‍കുട്ടി പ്രധാന വേഷം അവതരിപ്പിക്കുന്ന ദീര്‍ഘചതുരം നാടകവും നടന്നു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com